ത്യപ്പൂണിത്തുറ: 45.2 ഗ്രാം തൂക്കംവരുന്ന നൈട്രാസെപാം 10 മില്ലിഗ്രാമിന്റെ 80 ഗുളികകളുമായി യുവാവിനെ ഹില്‍പാലസ് പൊലീസ് പിടികൂടി.തൃപ്പൂണിത്തുറ വൈക്കം റോഡ് വിദ്യാനിവാസില്‍ മുകുന്ദനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗത്തിനും വില്‍പനക്കുമായി കൊണ്ടുവന്ന ഗുളികകളുമായി വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെ കണ്ണൻകുളങ്ങര ജങ്ഷനു സമീപത്തുനിന്നാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മയക്കുമരുന്നായി ഉപയോഗിക്കുന്ന ഇഞ്ചക്ഷനുകളും ഗുളികകളുമായി ഉദയംപേരൂരില്‍ നിന്നും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എല്‍.എ റോഡ് ഉള്ളാടൻവെളി മാര്‍ക്കറ്റിന് സമീപം പുല്ലന്തറതുണ്ടിയില്‍ കെ.വി. ഷൈജനാണ് (44) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 എം.എല്‍ വീതം അളവുള്ള 13 എണ്ണം ഇഞ്ചക്ഷൻ ആംപ്യൂളുകളും രണ്ട് എം.എല്‍ വീതംആംപ്യൂളുകളും രണ്ട് എം.എല്‍ വീതം അളവുള്ള 18 എണ്ണം ഡയസെപാം ഇൻഞ്ചക്ഷൻ ആംപ്യൂളുകളും 60 നൈട്രോസെപാം ഗുളികകളും കണ്ടെടുത്തിട്ടുണ്ട്.