ആനക്കൊമ്പ് ശില്‍പവുമായി രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ കൈവിലങ്ങുമായി രക്ഷപ്പെടുന്നു.പരുത്തിപ്പാറ പനവിളയില്‍ ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ ശില്‍പം വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇൻ്റലിജൻസ് സ്‌ക്വാഡ് പിടികൂടി.രണ്ടുപേർ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് സ്‌ക്വാഡിൻ്റെ കണ്ണില്‍പ്പെടാതെ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു.വളപ്പിള്ളശാല പുതുവിള വീട്ടില്‍ മോഹനൻ (57), അശ്വിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച ടാറ്റ ആള്‍ട്രോസ് കാറും റോയല്‍ എൻഫീല്‍ഡ് ബൈക്കും പിടികൂടി.ഒന്നും രണ്ടും പ്രതികള്‍ മേല്‍ത്തോന്നയ്ക്കല്‍ മാവുവിള ലളിതാഭവനില്‍ ശരത്കുമാർ, പേയാട് പള്ളിമുക്ക് ശ്യാമവിള വീട്ടില്‍ ജോണി എന്നിവരാണ്.
ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ ഇവർ കൈവിലങ്ങുമായി രക്ഷപ്പെട്ടു. മണ്ണന്തല പോലീസില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നല്‍കിയ പരാതിയില്‍ കേസെടുത്തു.