ഉത്തർപ്രദേശ്: കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കേവല്‍ ഗ്രാമത്തിലായിരുന്നു സംഭവം.അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ് എന്നീ കുട്ടികളാണ് അപകടത്തില്‍പെട്ടത്. വീടിന്‍റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കെ സെപ്റ്റിക് ടാങ്കിന്‍റെ മൂടി തകർന്ന് അതില്‍ വീഴുകയായിരുന്നു.ഉടൻ കുടുംബാംഗങ്ങള്‍ കുട്ടികളെ രക്ഷപ്പെടുത്തി ദുധി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.