മുളിയാതോടില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്;ഒരാളുടെ കൈപ്പത്തി അറ്റു

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു.ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരിക്കേറ്റു.
മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =