കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ എസ് എഫ് ഐ മുന്‍ ഏരിയ സെക്രട്ടറിയടക്കം രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ 140 ഗ്രാം കഞ്ചാവാണ് കുണ്ടംകുഴിയില്‍ വച്ച് ബേഡകം പോലീസ് പിടികൂടിയത്.
എസ് എഫ് ഐ മുന്‍ ബേഡകം ഏരിയാ സെക്രട്ടറിയും കുണ്ടംകുഴി സ്വദേശിയുമായ കുമ്ബാറത്തോട്ടെ എ ജി ജിതിന്‍ ബീംബുങ്കാലിലെ കെ മിഥുന്‍, എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ കുണ്ടംകുഴി യില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടിയില്‍ ജിതിന്‍ സജീവമായിരുന്നു.ബംഗ്ലൂരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തികൊണ്ട് വന്നു ബേഡകത്തും പരിസരത്തും വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.