ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ പുതുതായി സ്ഥാപിച്ച ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു.പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്. ബാബ്ലി മസാരെ(17), രാധിക ഭാസ്‌കര്‍ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് പെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചത്.സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.