അബഹ: ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. അസീറില്‍ നിന്ന് ട്രാഫിക് പൊലീസാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പിടികൂടിയത് ലഹരി മരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ പക്കല്‍ നിന്നും 126 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയത്.
തുടര്‍ നടപടികള്‍ക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണം.