ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ കന്‍കറില്‍ സുരക്ഷാ സേനയുടെ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 39 കേസുകളിലെ പ്രതിയും എട്ടുലക്ഷം രൂപ തലയ്ക്ക് വിലയിട്ട നോര്‍ത്ത് ബസ്തര്‍ ഡിവിഷന്‍ കമ്മറ്റി അംഗം ദര്‍ശന്‍ പഡ്ഡ (32) അഞ്ചു ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് സ്‌മോള്‍ ആക്ഷന്‍ ടീം കമാന്‍ഡര്‍ ജഗീഷ് സലാം (23) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ കാഡ്‌മെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തു. പ്രത്യാക്രമണത്തിലാണ് രണ്ടുപേരെയും വധിച്ചത്.