തിരുവനന്തപുരം: സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോള്‍ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.കല്ലറ താപസഗിരി ഹനീഫ മൻസിലില്‍ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചുകടയില്‍ വീട്ടില്‍ ആസിഫ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പെട്രോള്‍ ബോംബുകളും വടിവാളും കണ്ടെടുത്തു. പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.കഴിഞ്ഞ ദിവസം കല്ലറയിലെ ബാറില്‍ വച്ച് തണ്ണിയം സ്വദേശികളും സൈനികര്‍ ആയ റഫീഖ്, സിദ്ധിക്ക് എന്നിവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പാങ്ങോട് സ്റ്റേഷനില്‍ പരാതി കൊടുത്തു.പരാതി കൊടുത്ത ശേഷം പുറത്തേക്ക് പോയ ഇരു സംഘങ്ങളും സ്റ്റേഷന് വീണ്ടും വാക്ക് തര്‍ക്കമുണ്ടായി. നാട്ടുകാര്‍ കൂടിയതോടെ എല്ലാവരും സ്ഥലം വിട്ടു. തുടര്‍ന്ന് രാത്രി 11 മണിയോടെ റഫീഖ്, സിദ്ധിക്ക് ഉള്‍പ്പെടുന്ന സംഘം തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള സൈനികരായ സഹോദരങ്ങളുടെ വീടിനടുത്ത് പെട്രോള്‍ ബോംബും വടിവാളുമായി എത്തി.ഇതേ സമയം ഇതുവഴി കടന്ന് പോയ പൊലീസിൻ്റെ നൈറ്റ് പെട്രോള്‍ സംഘംഇവരെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. റഫീഖ്, സിദ്ധിക്ക് എന്നിവരെ സാഹസികമായി ആണ് പൊലീസ് പിടികൂടിയത്.