പൊന്നാനിയില്‍ രണ്ടു മലമ്പനി കേസുകള്‍കൂടി സ്ഥിരീകരിച്ചു

പൊന്നാനി: പൊന്നാനിയില്‍ രണ്ടു മലമ്പനി കേസുകള്‍കൂടി സ്ഥിരീകരിച്ചു. പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധപ്രവർത്തനങ്ങള്‍ ഊർജിതമാക്കി.അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കണ്‍ട്രോള്‍ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നാലു പേരടങ്ങുന്ന പത്ത് സംഘങ്ങള്‍ വീടുകള്‍ സന്ദർശിച്ചു. 1200 രക്തസാമ്പള്‍ ശേഖരിച്ചാണ് രണ്ടു മലമ്പനി രോഗം സ്ഥിരീകരിച്ചത്. 21, 54, 17 എന്നിങ്ങനെ പ്രായമുള്ള മൂന്നു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ മൂന്നു കേസുകളാണ് വാർഡ് അഞ്ചിലുള്ളത്.നഗരസഭയിലെ 4, 5, 6, 7 വാർഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങള്‍, കൊതുകുനശീകരണ പ്രവർത്തനങ്ങള്‍ എന്നിവ ഉടൻ നടക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − four =