കാഞ്ഞങ്ങാട്: പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു.മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.
ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹങ്ങള്‍ കണ്ടത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ ട്രെയിന്‍ തട്ടി തെറിച്ചു വീണതാണെന്നാണ് സംശയം.കുണിയ ഭാഗത്ത് ചെങ്കല്‍ക്വാറിയിലെ തൊഴിലാളികളാണ് രബിസിങ്ങും അജു സിങ്ങും.