കൊണ്ടോട്ടിയില്‍ സ്‌കൂട്ടറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വാഴയൂര്‍ പുതുക്കോട് പാലക്കോട് മുബാറക്ക് മന്‍സില്‍ മുഹമ്മദ് നിഹാല്‍, വാഴയൂര്‍ പുതുക്കോട് താഴത്ത് വീട്ടില്‍ അംജദ് എന്നിവരാണ് മരിച്ചത്.കൊങ്ങോട്ടി കൊളത്തൂരില്‍ മൂന്നുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്.പിക്കപ്പ് വാനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. നിഹാലിന്റെ മൃതദേഹം മേഴ്‌സി ഹോസ്പിറ്റലിലും അംജദിന്റെ മൃതദേഹം റിലീഫ് ഹോസ്പിറ്റലിലും ആണ് ഉള്ളത്.