ത്യശൂര്‍: കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.കയ്പമംഗലം പള്ളിത്താനം സ്വദേശികളായ അബ്ദുല്‍ ഹസീബ്, ഹാരിസ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു അപകടം. മാടാനിക്കുളം വഞ്ചിപ്പുര റോഡില്‍ വെച്ചാണ് അപകടം നടന്നത്.സുഹൃത്തുക്കളായ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍ കണ്ട് മടങ്ങവെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ ഉണ്ടായിരുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.