ഗാന്ധിനഗര്‍: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആര്‍പ്പൂക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടുചിറയില്‍ ജോജിമോന്‍ ജോസ് (30), ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപറമ്പിൽ അരുണ്‍ രവി (29) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവും ഇവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം. കഴിഞ്ഞ രാത്രി 12-നു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ബാറിനു മുന്‍വശത്ത് തൊണ്ണംകുഴി സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈയിലിരുന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും. ഇവരെ പിടികൂടുകയുമായിരുന്നു.