തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സി.പിഎം പ്രവര്‍ത്തകനടക്കം രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.മൂന്ന് കിലോയിലധികം കഞ്ചാവും കഠാരയും വടിവാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും കുരുമുളക് സ്‌പ്രേയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.പ്രാദേശിക സി.പി.എം.പ്രവര്‍ത്തകനായ കാരിക്കോട് ഉള്ളാടംപറമ്പില്‍ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പില്‍ അന്‍സല്‍ അഷ്‌റഫ് (27) എന്നിവരാണ് പിടിയിലായത്. തൊടുപുഴ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത് .