പാലക്കാട്: കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളുമായി വ്ലോഗര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍.ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു(25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീത്(28) എന്നിവരാണ് അറസ്റ്റിലായത്. വിക്കി തഗ് എന്നറിയപ്പെടുന്ന വിഘ്നേഷ് വേണു സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ളയാളാണ്.
വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്. ഇവരില്‍ നിന്ന് 40 ഗ്രാം മെന്നാംഫെറ്റമിന്‍, തോക്ക്, വെട്ടുകത്തികള്‍ എന്നിവ കണ്ടെത്തി.