തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

തിരുവല്ല : തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാവേലിക്കര ഭാഗത്തേക്ക് പോയ ബുള്ളറ്റും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന തിരുവല്ല എസ് ഐ അനീഷിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പരിക്കേറ്റ ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 − 3 =