.പാലക്കാട്: പാലക്കാട് വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടില്‍ ആണ് സംഭവം.മ്യതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. താഴത്തെപുരയ്‌ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത്.ഇന്നലെ വൈകീട്ട് വാടകവീടിന്റെ ഉടമ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കൊപ്പം പൊലീസെത്തി പരിശോധന നടത്തുകയും നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തെങ്കിലും മൃതദേഹം ഇവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.