നെടുമ്പാശേരി: ദേശീയപാതയില്‍ പറമ്പയത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ പുതുപറമ്പില്‍ അദ്വൈത് പ്രദീപ്(20), ചിറയ്ക്കല്‍ അരുണ്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പയത്ത് കിയ മോട്ടോഴ്സിനു മുന്നില്‍ പുലര്‍ച്ചെ അഞ്ചോടെ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അങ്കമാലിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.