മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. മാങ്കുളം വേലിയാംപാറ ഊര് നിവാസികളായ രാമചന്ദ്രൻ, ഭാര്യ ജ്യോതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ പെരിയവരൈ ഭാഗത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
റോഡില്‍നിന്ന് നിയന്ത്രണംവിട്ട് കന്നിയാറിന്റെ തീരത്തേക്ക് മറിഞ്ഞ ജീപ്പ് മരത്തില്‍ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ഇരുവരും ജീപ്പില്‍നിന്ന് പുറത്തിറങ്ങി റോഡിലെത്തി ഇതുവഴി വന്ന മറ്റൊരു വാഹനത്തില്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ തേടി. തുടര്‍ന്ന് രാത്രിതന്നെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. രാമചന്ദ്രന് കൈകാലുകള്‍ക്കും തലക്കുമാണ് പരിക്ക്. ജ്യോതിയുടെ തലക്കുമാണ് പരിക്ക്.