വര്‍ക്കല: നഗരസഭക്ക് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. കഠിനംകുളം ചാന്നാങ്കര തോപ്പില്‍ വീട്ടില്‍ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തില്‍ അങ്ങതില്‍ പുത്തൻവീട്ടില്‍ സജീബ് (38) എന്നിവരാണ് അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രി എട്ടരയോടെ നഗരസഭക്ക് മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തില്‍ പുത്തൻചന്ത ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.ബൈക്ക് മോഷ്ടിച്ച ശേഷം പ്രതികള്‍ നമ്പര്‍ പ്ലേറ്റ് നിരീക്ഷണ കാമറകളില്‍ പതിയാത്ത വിധത്തില്‍ മറച്ചുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു.