കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍ രഞ്ജിത്ത് (20) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.29ന് രാത്രി 7.30ന് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിവന്ന സ്ത്രീയെ യുവാക്കള്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരാള്‍ സ്ത്രീയുടെ കൈയില്‍ കയറി പിടിച്ചു. വിവരം ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചതോടെ ഭാര്യാ സഹോദരനോടൊപ്പം ബൈക്കിലെത്തിയ അദ്ദേഹം യുവാക്കളോട് സംഭവത്തെക്കുറിച്ച് ചോദിച്ചു.തുടര്‍ന്ന് ഇവര്‍ തമ്മില്‍വാക്കുതര്‍ക്കമുണ്ടാകുകയും യുവാക്കള്‍ സ്ത്രീയുടെ ഭര്‍ത്താവിനെയും ഭാര്യസഹോദരനെയും മര്‍ദിച്ചെന്നുമാണ് കേസ്.