ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍ഗോഡ് മധൂര്‍ ഷിരി ബാഗിലു ബിയാറാം വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (29), കാസര്‍ഗോഡ് മൂളിയാര്‍ കാട്ടിപ്പളം വീട്ടില്‍ അഷ്കര്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വാഹനത്തില്‍ വില്‍പനക്കായി കടത്തിയ മയക്കുമരുന്നുമായിട്ടാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.കലവൂര്‍ വളവനാട് ദേവീക്ഷേത്രത്തിന് സമീപം ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കെ. എല്‍ 7 സി. വി 1120 നമ്ബറിലുള്ള കാറില്‍ വില്‍പനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം. ഡി. എം. എയും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. മംഗലാപുരത്തു നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.