കൊച്ചി : എറണാകുളം കളമശേരിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. എംഡിഎംഎയും പിസ്റ്റള്‍, വടിവാള്‍, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും ഇവരില്‍ നിന്നും പിടികൂടിയത്.കളമശേരി എച്ച്‌എംടി കോളനിയിലാണ് ഇത്തരത്തില്‍ ലഹരിമരുന്ന് പിടികൂടിയത്. എംഡിഎംഎ, ചില ലഹരി ഗുളികകള്‍, ഇത് തൂക്കാനുള്ള ത്രാസ് തുടങ്ങിയവയൊക്കെ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഈരാറ്റുപേട്ട സ്വദേശി വിഷ്ണുവും പച്ചാളം സ്വദേശി വിഷ്ണു സഞ്ജനുമാണ് പിടിയിലായത്. ഒരു വീട് വാടകയ്ക്കെടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവര്‍ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പോലീസ് പറയുന്നു. ഡിസിപിയുടെ സ്പെഷ്യല്‍ ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.