ഇടുക്കി: മൂന്നാറില്‍ ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍. പോതമേട് സ്വദേശികളായ സിഞ്ചു കുട്ടന്‍, മണി എന്നിവരാണ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.ആനച്ചാല്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പന നടക്കുന്നതായി വനം വകുപ്പിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.വിവരം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ പരിശോധന കർശനമാക്കിയിരുന്നു.അതിനിടയിലാണ് പ്രതികള്‍ വില്‍പനയ്‌ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചു.
തുടര്‍ന്ന് പോതമേട്ടിലുള്ള പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് കിലോയില്‍ അധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുടെ ഭാഗങ്ങള്‍ഒരു കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.