കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റുചെയ്‌തു.ഞായറാഴ്‌ച രാവിലെ കറന്തക്കാട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കിയിലേക്ക് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇടുക്കി മൂന്നാംകണ്ടത്തെ ആന്‍സര്‍ അസീസ്, ശ്രീജിത്ത് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്.