ഗാന്ധിനഗര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം പിടിച്ചുപറിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്ബായിക്കാട് പുത്തന്‍പറമ്പില്‍ വീട്ടില്‍ ജയ്മോന് എന്ന ജോണ്സണ് (40), പെരുമ്ബായിക്കാട് മുണ്ടകത്ത് വീട്ടില്‍ നൗഷാദ് (44) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംക്രാന്തി പെരുമ്ബായിക്കാട് ഭാഗത്ത് ആക്രി സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തിവന്ന അന്തര്‍ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയില്‍ അതിക്രമിച്ചുകയറി പണം പിടിച്ചുപറിക്കുകയായിരുന്നു പ്രതികള്‍.