യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വടക്കേക്കര പുല്ലൂറ്റ് പറമ്പ് അമ്പലത്തിന് സമീപം വട്ടത്തറ വീട്ടില്‍ മുന്ന എന്ന പ്രജിത്ത് (31), അയ്യന്മിള്ളി ഗവ.ആശുപത്രിക്ക് സമീപം നികത്തിത്തറ വീട്ടില്‍ നന്ദു സരസന്‍ (28) എന്നിവരെയാണ് മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനു നവീന്‍, നാം ദേവ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പ്രജിത്തും മനു നവീനും സുഹൃത്തുകളായിരുന്നു. ഇവര്‍ തമ്മിലുണ്ടായ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ 16 ന് അയ്യമ്പിള്ളി തറവട്ടം ഭാഗത്തുള്ള കെട്ടിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന മനു നവീനേയും സുഹൃത്തായ നാം ദേവിനേയും ഓട്ടോറിക്ഷയിലെത്തിയ പ്രജിത്തും സംഘവും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.