കൊല്ലം: ചാരുംമൂട്ടില്‍ കള്ളനോട്ട് മാറാനെത്തിയ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി പി ഐ നേതാവും അടക്കം രണ്ടുപേര്‍ അറസ്റ്റിലായി.കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാണ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.സി.പി.ഐ നേതാവായ ക്ലീറ്റസ് ഈസ്റ്റ് കല്ലട പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്‍റായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പൊലീസില്‍ വിവരം അറിയിക്കുകയാണ് ഉണ്ടായത്. ലേഖയാണ് കള്ളനോട്ടുമായി സാധനം വാങ്ങാന്‍ എത്തുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ വിവരം നൂറനാട് സ്റ്റേഷനില്‍ അറിയിച്ചതോടെ പൊലീസെത്തി പരിശോധിച്ചപ്പോള്‍ പഴ്സില്‍നിന്ന് 500 രൂപയുടെ വേറെയും കള്ളനോട്ടുകള്‍ കണ്ടെത്തുകയായിരുന്നു.ഇതോടെ ലേഖയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ലേഖയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.