കൊച്ചി: എറണാകുളം വാഴക്കാലയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍. റാന്നി സ്വദേശി പില്‍ജ, മലപ്പുറം സ്വദേശി ഷംസീര്‍ തുടങ്ങിയവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.വീട് വാടകയ്ക്ക് എടുത്തായിരുന്നു വില്‍പ്പന. ഇവരില്‍ നിന്നും 13 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.അതേസമയം, ആലപ്പുഴയില്‍ ജീന്‍സിന്‍റെ പോക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവിനെ റെയില്‍വേ പോലീസ് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടന്‍ചിറ ചെറ്റച്ചല്‍ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടില്‍ മോനു (32) ആണ് പിടിയിലായത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് പോലീസ് ദേഹപരിശോധന നടത്തിയത്. ജീന്‍സിന്‍റെ പോക്കറ്റില്‍ പഴ്സില്‍ ഒളിപ്പിച്ച് 0.530 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു.