കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമര്‍ജൻസി അലര്‍ട്ട് ഉണ്ടാകുമെന്നും, ഇതില്‍ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു.പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കുന്നതിനെ തുടര്‍ന്നാണ് ഉപഭോക്താക്കളുടെ ഫോണുകളില്‍ ഉയര്‍ന്ന ശബ്ദം മുഴങ്ങുക. ശബ്ദത്തോടൊപ്പം മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാല്‍, ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല.അലാറം പോലുള്ള ശബ്ദമാണ് ഫോണില്‍ നിന്ന് മുഴങ്ങുക. ഓരോ മേഖലയിലും ഓരോ ദിവസമാണ് ട്രയല്‍ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്,സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ട്രയല്‍ നടത്തുന്നത്. ഭൂകമ്ബം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ഇത്തരം അലര്‍ട്ടുകള്‍ നല്‍കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനാകും.