പലസ്തീനും ഇസ്രായേലും തമ്മിൽ യുദ്ധം തുടങ്ങിയിട്ട് മൂന്നാഴ്ച ആയിട്ടും ഇതേ വരെ അറുതി വരുത്താൻ ആയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവസവും വൻ യുദ്ധം തുടർന്ന് കൊണ്ടേയിരിക്കുന്നു.
പലസ്തീനിൽ കുട്ടികളും വൃദ്ധരെയും കൊന്നൊടുക്കുന്നതും വളരെ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഇസ്ലാം വിരുദ്ധർ ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം ഗസ്സയിലെ കൂട്ടകൊലക്ക് ഇസ്ലാം വിരുദ്ധർ ആഘോഷിക്കുകയാണ്.
പലസ്തീൻ പ്രശ്നം മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർ പലസ്തീനൊപ്പമാണ് നിൽക്കുക. മുസ്ലിംകളുടെ പ്രധാന പള്ളിയായ ബൈത്തുൽ മുഖദസ് സ്ഥിതി ചെയ്യുന്ന സ്ഥലം ആയതിനാൽ മുസ്ലിംകൾക്ക് പ്രാധാന്യം തന്നെയാണ് വർഷങ്ങളായി ഇസ്രായേൽ പലസ്തീൻ ജനതയെ ദ്രോഹിക്കുന്നു ആ ജനത ഒന്ന് തിരിഞ്ഞു നിന്നപ്പോൾ അവർ മാത്രം ഭീകരവാദികളായി എന്ന് പറയുന്ന അമുസ്ലിംകളും ഉണ്ട് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടന്ന സ്ഫോടനവും ഹമാസ് ഭീകരർ ആണെന്ന് വരെ പ്രചരിച്ചു.