1കോട്ടക്കൽ :തെന്നല സർവീസ് സഹകരണ ബാങ്കിലെ കാലാവധി തീർന്ന നിക്ഷേപങ്ങൾ തിരിച്ച് നൽകുക. ബാങ്കിനെ സർക്കാർ നിയന്ത്രണത്തിലാക്കുക. ബാങ്കിൽ നിന്നും പണം അപഹരിച്ചവരെ ശിക്ഷിക്കുക
ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ സർക്കാർ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്ത്രീകളടക്കം നൂറിലധികം പേർ മാർച്ചിൽ പങ്കെടുത്തു.
മാർച്ചും ധർണ്ണയും ആക്ഷൻ കൗൺസിൽ ചെയർമാൻ MP ഹരിദാസൻ ഉദ്ഘാടനം ചെയ്തു.
കൺവീനർ മുഹമ്മദ് ഇദ്രീസ് സ്വാഗതം പറഞ്ഞു.
ഗോപിനാഥൻ M. ജയിംസ് കുറ്റിക്കോട്ടയിൽ, MA റസാക്ക് (AITUC) എന്നിവർ പ്രസംഗിച്ചു.
മൊയതുട്ടി M നന്ദി പറഞ്ഞു.
ജോയിന്റ് രജിസ്ട്രാർക്ക് നിവേദനവും നൽകി.