തിരുവനന്തപുരം: കഞ്ചാവുമായി സ്കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍. എക്സൈസിൻ്റ മൊബൈല്‍ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയില്‍ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥി പിടിയിലായത്.കാട്ടാക്കട കള്ളിക്കാടാണ് സംഭവം. പരിശോധനയില്‍ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളില്‍ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് പാര്‍ട്ടിക്ക് ഇവ കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.