കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യര്‍, സുനിത തുടങ്ങിയവരാണ് പിടിയിലായത്മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്. 3,60,000 രൂപ നല്‍കിയാല്‍ ജപ്പാനില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവര്‍ക്ക് പണം നല്‍കി.നിരവധി പേരെ കബളിപ്പിച്ച് ഇരുവരും ഒന്നര കോടിയോളം രൂപയാണ് തട്ടിയത്. 300ന് മുകളില്‍ ആളുകളാണ് തട്ടിപ്പിന് ഇരയായത്. 20,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നുമായി തട്ടിയത്.കൊല്ലം ജില്ല കേന്ദ്രമാക്കി ഒരു സ്ഥാപനം നടത്തിയാണ് തട്ടിപ്പ്. സ്ഥാപനത്തില്‍ എത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും 15,000 രൂപ ആദ്യം വാങ്ങി. പിന്നീട്ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തു. ജപ്പാനില്‍ നിന്നടക്കം ആള്‍ക്കാരെ എത്തിച്ചായിരുന്നു ഇന്റര്‍വ്യു നടത്തിയത്. പിന്നീട് അവര്‍ക്ക് വിസയും ജോലിക്കായുള്ള ഓഫര്‍ ലെറ്ററും നല്‍കി.എന്നാല്‍ വിദേശത്തേക്ക് പോകാനുള്ള മറ്റ് നടപടിക്രമങ്ങളൊന്നും ഇരുവരും ചെയ്തു നല്‍കിയില്ല. ഇതില്‍ സംശയം തോന്നിയ തോടെയാണ് ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ തിരക്കി. ജപ്പാനിലേക്ക് പോകണമെങ്കില്‍ ജാപ്പനിസ് ഭാഷ പഠിക്കണമെന്നു പറഞ്ഞു അതിനായി ഒരു അധ്യാപകനെ ഏര്‍പ്പാടാക്കി. ഒരു ദിവസം ക്ലാസും നടന്നു.തുടര്‍ന്ന് ഓണ്‍ലൈൻ ക്ലാസായിരിക്കുമെന്നു അറിയിച്ചെങ്കിലും അതൊന്നും നടന്നില്ല. ഇതോടെ ഉദ്യാര്‍ഗാര്‍ഥികള്‍ വീണ്ടും സ്ഥാപനത്തിലെത്തി. അപ്പോഴാണ് ഇരുവരും മുങ്ങിയതായി വ്യക്തമാകുന്നത്.