കുമളി : നെല്ലിമല എസ്‌റ്റേറ്റില്‍നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയിലായി.വണ്ടിപ്പെരിയാര്‍ കറുപ്പു പാലം കടശിക്കാട് പ്ലാമ നാക്കുഴിയില്‍ ബിജു (44), കറുപ്പുപാലം കടശിക്കാട് പുഞ്ചപറമ്ബില്‍ ചന്ദ്ര ബോസ് (59) എന്നിവരെയാണ് ചൊല്ലാര്‍കോവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ്. മനോജിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മഞ്ചേഷ്, ആദര്‍ശ് വി. നായര്‍ വാച്ചര്‍മാരായ ഇ. ഷിജുമോന്‍, അലിയാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.