സ്‌കൂട്ടറില്‍ വില്‍പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

എടക്കര: സ്‌കൂട്ടറില്‍ വില്‍പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എടക്കര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ചുങ്കത്തറ അണ്ടിക്കുന്ന് ഏലായി അബ്ദുല്‍ അസീസ് (30), കുരിക്കള്‍ കളത്തില്‍ ഫൈസല്‍ (44) എന്നിവരാണ് പിടിയിലായത്.നിലമ്ബൂര്‍ ഡിവൈ.എസ്.പി പി.കെ. സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നിര്‍ദേശ പ്രകാരം പൊലീസും നിലമ്ബൂര്‍ ഡാന്‍സാഫും ചേര്‍ന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ ചുങ്കത്തറ ഷാഫി പടിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × five =