മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കീഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ (17) എന്നിവരാണ് മരിച്ചത്.പന്തല്ലൂര്‍ മൂടിക്കോടിലാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും .