സൗദി അറേബ്യയില്‍ വീട്ടില്‍ വളര്‍ത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.പതിവുപോലെ പരിപാലിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. കൈയിലാണ് സിംഹം ആദ്യം കടിച്ചത്. അത് വിടുവിക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്ത് തള്ളിയിട്ട് കൈയില്‍ കടി മുറുക്കി.അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിയെത്തി ഗൃഹനാഥനെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഇയാളെ വിട്ട് അടുത്തയാളുടെ കൈയിലും സിംഹം കടിച്ചു. വടികള്‍ കൊണ്ട് ആളുകള്‍ സിംഹത്തെ ആട്ടിയകറ്റിയെങ്കിലും ആക്രമണം തുടര്‍ന്നു. കൈയില്‍ കിട്ടിയതെല്ലാം കൊണ്ട് ആളുകള്‍ ആഞ്ഞടിച്ചെങ്കിലും സിംഹം കടിവിട്ടില്ല. യുവാവും സിംഹവും കൂടി നിലത്തുവീണു. ഒടുവില്‍, ഇരുമ്ബ് വടി കൊണ്ട് കുത്തി സിംഹത്തിന്റെ വായ തുറപ്പിച്ചാണ് യുവാവിന്റെ കൈ പുറത്തെടുത്തത്.