കൊച്ചി: രാസലഹരി ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പനങ്ങാട് ഭജനമഠം കേളന്തറ വീട്ടില്‍ നിന്നും ഇപ്പോള്‍ ചോറ്റാനിക്കര എരുവേലിയില്‍ താമസിക്കുന്ന ജോ റൈമണ്‍ ജൂനിയര്‍ (28).വെള്ളൂര്‍കുന്നം കീച്ചേരിപ്പടി ഭാഗത്ത് ഇടശ്ശേരി വീട്ടില്‍ സാഗര്‍ (24), എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.യോദ്ധാവ് ഓപ്പറേഷന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോതമംഗലം ആന്‍ തിയേറ്ററിനു സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 22 ഗ്രാം ഹെറോയിന്‍, 389 മില്ലി ഗ്രാം എം ഡി എം എ എന്നിവ ഇവരില്‍ നിന്നും പിടികൂടി.