ആലപ്പുഴ : നഗരത്തില്‍ എക്‌സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍.ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ് പറമ്ബില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവും കണ്ടെടുത്തു.മയക്കുമരുന്ന് വിറ്റതില്‍ നിന്നും ലഭിച്ച 3000 രൂപയും പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നും ഒഡിഷയില്‍ നിന്നും എറണാകുളത്തുള്ള ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്.