തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍ .കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊല്ലം പരവൂര്‍ സ്വദേശികളായ യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായത്.മണിയന്‍കുളം പരവൂര്‍ കോങ്ങാല്‍ സ്വദേശി ജാഫര്‍ ഖാന്‍ (23), കൊല്ലം കോട്ടപ്പുറം മണിയന്‍കുളം റോഷന്‍ വീട്ടില്‍ ഹമീദ് (21) എന്നിവരെയാണ് എക്സൈസിന്റെ പിടിയിലായത്.