കണ്ണൂര്‍: ചാല – തലശേരി ബൈപാസ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് അപകടമുണ്ടായത്.എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ബൈക്ക് യാത്രികരായ ഇരുവരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി അദ്വൈത് (19) ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലിസ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത് ഇടിയുടെ ആഘാതത്തില്‍ ബൈക്കുകള്‍ റോഡരികിലേക്ക് തെറിച്ചു പോയിട്ടുണ്ട്. എടക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.