ചെങ്ങന്നൂര്‍: അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. വെട്ടിയാര്‍ കുറ്റിവടക്കേതില്‍ മണിക്കുട്ടന്‍പിള്ളയുടെ മകന്‍ വിഷ്ണു (26), പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്റെ മകന്‍ രാഗേഷ് (പ്രശാന്ത്- 30) എന്നിവരാണ് മരിച്ചത്.വെണ്മണിയിലെ ബന്ധുവായ അനൂപിന്‍റെ വിവാഹത്തിനു വന്ന ഇവര്‍ വിവാഹ ശേഷം വൈകിട്ട് അഞ്ചോടെ ശാര്‍ങ്ങക്കാവ് ദേവീക്ഷേത്ര കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു.