പത്തനാപരം: കാട്ടുപന്നിയുടെ അക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസില്‍ ഷമീര്‍ (37), വാഴത്തോട്ടം സുരേഷ് ഭവനില്‍ സുരേഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാങ്കോട് കടശ്ശേരി റോഡില്‍ ചെറപ്പാട് എന്ന സ്ഥലത്ത് വച്ച് ഒറ്റയാന്‍ പന്നി ആക്രമിക്കുകയായിരുന്നു.പകല്‍ 8 മണിക്കാണ് പന്നിയുടെ അക്രമണം. ഷമീറിന് ശരീരമാസകലം മാരകമായി മുറി വേറ്റു. സുരേഷിനും മുറിവുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചു.രണ്ട് പേരും പത്തനാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. ഇരുചക്ര വാഹനത്തില്‍ ജോലി സ്ഥലമായ കടശ്ശേരിയിലേക്ക് പോകും വഴിയാണ് ഒറ്റയാന്‍ പന്നിയുടെ അക്രമണം ഉണ്ടായത്.