തൃശൂര്‍: ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരെയും പിടികൂടിയത്.അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസ് പ്രതിയാണ് വിഷ്ണു.