വയനാട്: സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും യുഡിഎഫ് ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളില്‍ രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞ ദിവസം വയനാട്ടില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്ബൂര്‍ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.