തിരുവനന്തപുരം: ചെന്നൈ ശിവനാടാര്‍ സര്‍വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷത്തെ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായി നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പാസായവര്‍ക്കോ എഴുതിയവര്‍ക്കോ അപേക്ഷിക്കാം. പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷയ്ക്കു ശേഷം അഭിമുഖം ഉണ്ടായിരിക്കും. അഭിരുചി, പൊതുവിജ്ഞാനം എന്നിങ്ങനെ രണ്ട് ഭാഗമായാണ് പരീക്ഷ നടക്കുക. അഭിരുചി പരീക്ഷയ്ക്ക് 45 മിനിറ്റും ഡൊമെയ്ന്‍ വിജ്ഞാനത്തിന് 75 മിനിറ്റും. ജെ ഇ ഇ മെയിനില്‍ 90 ശതമാനവും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപ്രവേശന പരീക്ഷ ഇല്ലാതെ നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 3 ആണ്. https://www.nsuchennai.edu.in/admission വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.