തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തലസ്ഥാനത്തെത്തും.നഗരത്തില്‍ രണ്ടു പരിപാടികളിലാണ് കേന്ദ്രമന്ത്രി പങ്കെടുക്കുക. ഉച്ചയ്ക്ക് രണ്ടിന് പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തില്‍ ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡിന്റെയും കോമണ്‍ ഫെസിലിറ്റി ആന്‍ഡ് ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് നാലിന് വഴുതക്കാട് ശ്രീമൂലം ക്ലബില്‍ പി. പരമേശ്വരന്‍ അനുസ്‌മരണ പ്രഭാഷണവും കേന്ദ്രമന്ത്രി നടത്തും.