യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും കൊവിഡ്

വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും കൊവിഡ് പോസിറ്റീവായി. നേരത്തെ ജൂലായ് 21ന് കൊവിഡ് സ്ഥിരീകരിച്ച ബൈഡന്‍ കഴിഞ്ഞ ചൊവ്വാഴ്ച രോഗമുക്തി നേടിയിരുന്നു. പിന്നീട് നടത്തിയ നാല് ടെസ്‌റ്റുകളിലും ബൈഡന്‍ നെഗ​റ്റീവായിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ നടത്തിയ ടെസ്റ്റില്‍ വീണ്ടും പോസിറ്റീവായെന്ന് കണ്ടെത്തി. 79 കാരനായ ബൈഡന്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും ഐസോലേഷനില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും രോഗ ലക്ഷണങ്ങളില്ലെന്നും വൈറ്റ്‌ഹൗസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 2 =